Latest NewsInternational

വൈറ്റ് ഹൗസില്‍ കൂട്ടരാജി.

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ കൂട്ടരാജി തുടര്‍ക്കഥയാകുന്നു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ് എട്ടുമാസം പൂര്‍ത്തിയായാകുന്നതിനിടക്ക് നിരവധി പേരാണ് രാജിവെച്ചത്. വൈറ്റ് ഹൗസിലെ ഉന്നത് പദവിയിലുള്ളവര്‍ വരെ രാജിവെച്ചൊഴിയുകയാണ്. വൈറ്റ്ഹൗസിലെ മുതിര്‍ന്ന അഭിഭാഷക സാലി യേറ്റ്‌സ് ആണ് ട്രംപുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് ആദ്യം പുറത്താകുന്നത്.

വൈറ്റ്ഹൗസ് ഉപദേഷ്ടാവായിരുന്ന സ്റ്റീവ് ബാനണിെന്റ രാജി പ്രഖ്യാപനമാണ് ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചതും വിവാദ യാത്രാ വിലക്ക് ഉള്‍പ്പടെ നിരവധി പദ്ധതികളുടെ ആസൂത്രകനുമായിരുന്ന ബാനണാണ് ഇപ്പോള്‍ രാജി വെച്ചിരിക്കുന്നത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയുമായുണ്ടാക്കിയ ധാരണയനുസരിച്ചാണ് രാജിയെന്നാണ് റപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button