ന്യൂഡല്‍ഹി: ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഗോവയില്‍ നിന്നുമെത്തിയ എയര്‍ ഏഷ്യാ വിമാനത്തിന്റെ പൈലറ്റ് ആകാശത്ത് ഡ്രോണ്‍ കണ്ടത്. തുടര്‍ന്ന് ഇക്കാര്യം അദ്ദേഹം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.
അടിയന്തിരമായി മൂന്ന് റണ്‍വേകളും അടക്കുകയും രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ലഖ്‌നൗവിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിടുകയും ചെയ്‌തു. ഗോ എയറിന്റേയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റേയും ഓരോ വിമാനങ്ങള്‍ ജയ്പുരിലേക്ക് തിരിച്ചുവിട്ടെങ്കിലും എട്ടരയോടെ തിരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങി.
Post Your Comments