മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി. പുരി-ഹരിദ്വാര്‍ കലിംഗ ഉദ്ഗാല്‍ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. പത്ത് പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 32 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്തകളുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ദുരിതാശ്വാസ രക്ഷാപ്രവര്ത്തനങ്ങളള്ക്കായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതായും റെയില്‍വേ മന്ത്രി അറിയിച്ചു.
Post Your Comments