ന്യൂഡല്‍ഹി: ഒരാഴ്ചയായി പാര്‍ട്ടി ആസ്ഥാനത്തെ ഓഫീസില്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി മനോജ് സിന്‍ഹയ്ക്ക് കത്തയച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് ഓഗസ്റ്റ് 11 മുതലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് യെച്ചൂരി കത്തില്‍ പറയുന്നു. സേവനം നല്‍കാത്തതില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി യെച്ചൂരി പറഞ്ഞു.
Post Your Comments