കൊച്ചി: ലക്ഷദ്വീപിന് അതിവേഗ ഇന്റർനെറ്റും ഫോണും ലഭ്യമാക്കാൻ കോടികൾ ചിലവിട്ട് കടൽ വഴി കേബിൾ പദ്ധതി നടപ്പിലാക്കും. കേന്ദ്ര ടെലികോം വകുപ്പിന്റെ ‘ഐയ്‌ലൻഡ് സബ്മറൈൻ ടകേബിൾ’ എന്ന പദ്ധതിയ്ക്ക് ചിലവ് 1072 കോടി രൂപയാണ്. 1900 കിലോമീറ്ററിലാണ് കേബിൾ കടന്നു പോവുക. ഈ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. വടക്കൻ പറവൂരിൽ കേബിൾ ലാൻഡിംഗ് സ്റ്റേഷൻ ഒരുക്കും.
Also Read:സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
ദ്വീപിൽ പൊതുവേ എല്ലാവരും ഉപയോഗിക്കുന്നത് ബിഎസ്എൻഎൽ ആണ്. കവരത്തിയിലും അഗത്തിയിലും എയർടെൽ ഉണ്ട്. സാറ്റലൈറ്റ് വഴിയാണ് ഇവ നിലവിൽ ലഭ്യമാകുന്നത്. ജപ്പാനിലെ എൻ ഇ സി കമ്പനിയ്ക്കാണ് പദ്ധതിയുടെ കരാർ. പദ്ധതിയുടെ ഭാഗമായി കവരത്തി, കിൽത്താൻ, ബിത്ര, ബംഗാരം തുടങ്ങിയ ദ്വീപുകളിൽ പുതിയ കെട്ടിടം നിർമ്മിച്ച് സ്റ്റേഷൻ സ്ഥാപിക്കും. മറ്റു ദ്വീപുകളിൽ ബി എസ് എൻ എൽ കെട്ടിടങ്ങളിലായിരിക്കും സ്റ്റേഷൻ.
ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി നിലവിലെ കണക്റ്റിവിറ്റി പ്രശ്ശ്നങ്ങൾക്ക് പരിഹാരമാകും. മുഴുവൻ ദ്വീപുകളുമായും കമ്മ്യൂണിക്കേഷൻ ലിങ്ക് സ്ഥാപിക്കും. വൻകരയിലെ നിലവിലുള്ള ഇന്റർനെറ്റ്, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ദ്വീപിൽ ലഭ്യമാക്കും.
Post Your Comments