തിരുവനന്തപുരം: കോൺഗ്രസും സിപിഎമ്മും ലയിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. “രണ്ടു കൂട്ടരിൽ ആരു ഭരിച്ചാലും ഇരു പാർട്ടികളിലെയും നേതാക്കൻമാരുടെ ആഗ്രഹം നിറവേറ്റപ്പെടുന്നുണ്ട്. സീതാറാം യെച്ചൂരിയും രാഹുൽഗാന്ധിയും ഏകോദര സഹോദരൻമാരെപ്പോലെയാണ് ദില്ലിയിൽ പ്രവർത്തിക്കുന്നത്. ബംഗാളിൽ നേരത്തെ തന്നെ ലയനം പൂർണ്ണമായി. കോടിയേരി ബാലകൃഷ്ണനും എംഎം ഹസനും കേരളത്തിലും ആ മാതൃക പിന്തുടരണം.”
“സിപിഎം കോൺഗ്രസിന്‍റെ ബി ടീമായാണ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്നത്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് തോമസ് ചാണ്ടിയുടെ റിസോർട്ടിലക്കുള്ള റോഡ് നന്നാക്കാൻ പി ജെ കുര്യനും കെ ഇ ഇസ്മയിലും ഒരുമിച്ച് എംപി ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ അനുവദിച്ചത്. ബിജെപി വിരുദ്ധത മറയാക്കി രണ്ടു പാർട്ടികളും നടത്തുന്ന കൂട്ടു കച്ചവടം കേരളത്തിൽ ഇനി വിലപ്പോവില്ല. അധികാരം പങ്കിട്ടെടുക്കാൻ മാത്രമാണ് കേരളത്തിൽ രണ്ടു പാർട്ടികളും വേറിട്ട് നിൽക്കുന്നത്.” പി കെ കൃഷ്ണദാസ് ആരോപിച്ചു.
Post Your Comments