Latest NewsNewsIndia

2019 ഇലക്ഷൻ ലക്ഷ്യമിട്ട് ബിജെപിയുടെ മിഷൻ 350

ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ബിജെപിയും കേന്ദ്രസര്‍ക്കാരും. വരുന്ന തെരഞ്ഞെടുപ്പില്‍ മിഷന്‍ 350 എന്ന ലക്ഷ്യമിട്ട് മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന പ്രധാന നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടേയും യോഗത്തിലാണ് തീരുമാനം.

ആസാം, ബംഗാള്‍, ഒറീസ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 150 ലോക്‌സഭാ സീറ്റുകളാണ് ബിജെപി-എന്‍ഡിഎ ലക്ഷ്യമിടുന്നത്.എല്ലാ സംസ്ഥാനങ്ങളിലും മൂന്നു ദിവസം നീളുന്ന 110 ദിന പര്യടനമാണ് ദേശീയ അധ്യക്ഷന്‍ നടത്തുന്നത്.2014ല്‍ 282 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തിയപ്പോള്‍ 120 ലോക്‌സഭാ മണ്ഡലങ്ങളില്‍ ആദ്യമായാണ് താമര വിരിഞ്ഞത്.

ഈ മണ്ഡലങ്ങളിലെ വിജയം നിലനിര്‍ത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇതില്‍ പകുതി സീറ്റുകള്‍ നിലനിര്‍ത്തിയാല്‍ പോലും ബിജെപിക്ക് തനിച്ച് 350 സീറ്റുകള്‍ നേടാനാവുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ബംഗാളിന്റെ ചുമതല ജെ.പി. നദ്ദയ്ക്കും മനോജ് സിന്‍ഹയ്ക്കുമാണ്. രവിശങ്കര്‍ പ്രസാദിന് ആസാമിന്റെയും നിര്‍മ്മല സീതാരാമന് കര്‍ണ്ണാടകത്തിന്റെയും ചുമതലകള്‍ നല്‍കിയിട്ടുണ്ട്. പീയൂഷ് ഗോയലിനാണ് തമിഴ്‌നാടിന്റെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button