Latest NewsKeralaNews

എന്‍സിപി കേരള യുവജനഘടകം പിരിച്ചുവിട്ടു

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ വിമര്‍ശിച്ച സംഭവത്തില്‍ എന്‍സിപിയില്‍ പ്രതികാര നടപടി. എന്‍സിപിയുടെ യുവജന ഘടകം എന്‍വൈസിയുടെ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിനെതിരേ പ്രതികരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എന്‍സിപിയുടെ യുവജന ഘടകം പിരിച്ചുവിട്ടു. എന്‍സിപി ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരേ പരസ്യമായി രംഗത്തു വന്നത്.

സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മുജീബ് ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും ഇതിനെതിരേയാണ് നടപടി സ്വീകരിച്ചതെന്നും എന്‍സിപി ദേശീയ സെക്രട്ടറി രാജീവ് ഝാ. തോമസ് ചാണ്ടിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍സിപി ദേശീയ നേതൃത്വം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button