തിരുവനന്തപുരം: ജൂലൈയിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) ആഗസ്റ്റ് 20 നു മുമ്പ് അടയ്ക്കണം. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. നികുതി അടയ്ക്കാന്‍ ട്രാന്‍സിഷണല്‍ ക്രെഡിറ്റ് ഉപയോഗിക്കാത്ത വ്യാപാരികള്‍ ജി.എസ്.ടി.ആര്‍.-3ബി റിട്ടേണും നികുതിയും ആഗസ്റ്റ് 20ന് മുമ്പും, ട്രാന്‍സിഷണല്‍ ക്രെഡിറ്റ് ഉപയോഗിക്കുന്ന വ്യാപാരികള്‍ ആഗസ്റ്റ് 20ന് മുമ്പ് നികുതിയും ജി.എസ്.ടി.ആര്‍.-3ബി റിട്ടേണ്‍ ആഗസ്റ്റ് 28ന് മുന്‍പും സമര്‍പ്പിക്കണം.
കോംബോസിഷന്‍ നികുതി നിര്‍ണ്ണയം തിരഞ്ഞെടുത്ത വ്യാപരികള്‍ ഒഴികെ നികുതി ബാധ്യത ഉള്ള എല്ലാ വ്യാപാരികളും ജി.എസ്.ടി. ആര്‍. 3ബി റിട്ടേണ്‍ സമര്‍പ്പിക്കണം.ജി.എസ്.ടി. ആര്‍. 3ബി റിട്ടേണ്‍ അവസാന തീയതിയ്ക്ക് മുമ്പ് സമര്‍പ്പിക്കാത്ത പക്ഷം ജി.എസ്.ടി. വകുപ്പ് 47 പ്രകാരം പരമാവധി 5000 രൂപ വരെ ലേറ്റ്ഫീ നല്‍കേണ്ടി വരും.
ജി.എസ്.ടി. ആര്‍. 3ബി റിട്ടേണിനൊപ്പം നിലവില്‍ ഇന്‍ വോയ്‌സ് അപ്ലോഡ് ചെയ്യേണ്ടതില്ല. ജൂലൈ മാസത്തിലെ വ്യാപാരവിവരങ്ങള്‍ സ്വയം നിര്‍ണ്ണയിച്ച് വ്യാപാരി തന്നെ ജി.എസ്.ടി.ആര്‍.-3ബി റിട്ടേണില്‍ രേഖപ്പെടുത്തേണ്ടതാണ്.
റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വ്യാപാരികള്‍ ചെയ്യേണ്ടത് :
1)നികുതി അടയ്ക്കാന്‍ ട്രാന്‍സിഷണല്‍ ക്രെഡിറ്റ് ഉപയോഗപ്പെടുത്താത്ത വ്യാപാരികള്‍ ചെയ്യേണ്ടത്.
1.1)നികുതി കണക്കാക്കേണ്ട വിധം.
അടയ്‌ക്കേണ്ട നികുതി=(ഔട്ട്പുട്ട് നികുതി ബാധ്യത+ റിവേഴ്‌സ് ചാര്‍ജ്ജ് പ്രകാരമുള്ള നികുതി ബാധ്യത)- 2017 ജൂലൈ മാസത്തില്‍ ഉപയോഗിക്കുന്ന ഇന്‍പുട്ട് ടാക്‌സ്
1.2) ജൂലൈ മാസത്തിലെ നികുതി ബാധ്യത ആഗസ്റ്റ് 20 ന് മുമ്പ്
ഇലക്ട്രോണിക് ക്യാഷ് ലെഡ്ജറില്‍ നിക്ഷേപിക്കുക.
1.3)ആഗസ്റ്റ് 20ന് മുന്‍പ് ജി.എസ്.ടി. ആര്‍. – 3ബി റിട്ടേണ്‍ സമര്‍പ്പിക്കുക.
2)നികുതി അടയ്ക്കാന്‍ ട്രാന്‍സിഷണല്‍ ക്രെഡിറ്റ് ഉപയോഗപ്പെടുത്തുന്ന വ്യാപാരികള്‍ ചെയ്യേണ്ടത്.
2.1)അടയ്‌ക്കേണ്ട നികുതി=(ഔട്ട്പുട്ട് നികുതി ബാധ്യത+ റിവേഴ്‌സ് ചാര്‍ജ്ജ് പ്രകാരമുള്ള നികുതി ബാധ്യത)-(ട്രാന്‍സിഷണല്‍ ക്രെഡിറ്റ്+2017 ജൂലൈ മാസത്തില്‍ ഉപയോഗിക്കുന്ന ഇന്‍പുട്ട് ടാക്‌സ്)
2.2)ജൂലൈ മാസത്തിലെ നികുതി ബാധ്യത ആഗസ്റ്റ് 20 ന് മുന്‍പ് ഇലക്ട്രോണിക് ക്യാഷ് ലെഡ്ജറില്‍ നിക്ഷേപിക്കുക.
2.3) ജി എസ് ടി ട്രാന്‍-1 ഫോം സമര്‍പ്പിക്കുക( ആഗസ്റ്റ് 21 മുതല്‍ വെബ് സൈറ്റില്‍ ലഭ്യമാകും.)
2.4)ജി.എസ്.ടി. ആര്‍. 3ബി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ നികുതി കണക്ക്കൂട്ടി ക്യാഷ് ലെഡ്ജറില്‍ അടച്ചിരിക്കുന്ന തുക കുറവാണെങ്കില്‍ ആഗസ്റ്റ് 21 മുതല്‍ ഉള്ളദിവസങ്ങള്‍ക്ക് 18% പലിശ നല്‍കണം.
2.5)ആഗസ്റ്റ് 28ന് മുമ്പ് ജി.എസ്.ടി. ആര്‍. 3ബി റിട്ടേണ്‍ സമര്‍പ്പിക്കുക
Post Your Comments