
തിരുവനന്തപുരം•വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റില്‍. സി.പി.എം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറി സമീറിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ നേതാവ് ഒളിച്ചിരുന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയയെന്നും പിന്നീട് ഈ ദൃശ്യങ്ങള്‍ കട്ടി ബ്ലാക്ക്മെയില്‍ ചെയ്ത് പണവും സ്വര്‍ണവും കവര്‍ന്നുവെന്നുമാണ് യുവതിയുടെ പരാതി.
പലപ്പോഴായി പ്രതി തന്‍റെ പക്കല്‍ നിന്നും 2 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും വീട്ടമ്മ പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സമീറിന്‍റെ അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭരണ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപണം. ഇതുകൊണ്ടാണ് വീട്ടമ്മ പരാതിയോടൊപ്പം നേരിട്ട് മൊഴിനല്‍കിയിട്ടും സി.പി.എമ്മിന്റെ പ്രാദേശിക നേതാവായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Post Your Comments