കൊല്‍ക്കത്ത: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പേര് പുനര്‍ നാമകരണം ചെയ്യണമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരമകന്റെ മകനായ ചന്ദ്രകുമാര്‍ ബോസ് ആവശ്യപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകൾ. സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ വഹിച്ച പങ്ക് ചരിത്രത്തെ വളച്ചൊടിച്ച് മായ്ച്ചു കളയാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഒരു ഇന്ത്യന്‍ സര്‍ക്കാരിന് 1943-ല്‍ തന്നെ സ്വതന്ത്യ ഇന്ത്യയില്‍ നേതാജി രൂപം നല്‍കിയിരുന്നു. നെഹ്‌റുവിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയാണെന്നും ചന്ദ്രകുമാര്‍ ബോസ് പറയുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ 1943-ലാണ് സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര്യ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചതും അവിടെ ഒരു ഭരണകൂടത്തെ നിയമിച്ചതും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് 700 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ആദ്യ ഇന്ത്യന്‍ പ്രദേശം. സ്വാതന്ത്ര്യപ്രാപ്തിക്ക് മുന്‍പ് ബ്രിട്ടീഷുകാര്‍ തടുവകാരെ പാര്‍പ്പിക്കാന്‍ ഉണ്ടാക്കിയ കാലാപാനി സെല്ലുലാര്‍ ജയിലുകള്‍ മാത്രമായിരുന്നു ഈ ദ്വീപുകളിലുണ്ടായിരുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് സിംഗപ്പൂരും ബര്‍മയും കീഴടക്കിയ ജപ്പാന്‍ സൈന്യം ആന്‍ഡമാന്‍ നിക്കോബര്‍ ആക്രമിച്ചു കീഴടക്കി. സെല്ലുലാര്‍ ജയിലില്‍ കിടന്ന മുഴുവന്‍ തടവുകാരേയും മോചിപ്പിച്ച ജപ്പാന്‍ സൈന്യം ബ്രീട്ടിഷുകാരെ തടവിലാക്കുകയും അവശേഷിച്ചവരെ ബര്‍മയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ജയില്‍ മോചിതരായ തടവുകാര്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരുകയും ചെയ്തു.
സുഭാഷ് ചന്ദ്രബോസ് ഈ ഘട്ടത്തില്‍ ജപ്പാനുമായി ചര്‍ച്ചകള്‍ നടത്തുകയും ദ്വീപുകള്‍ തങ്ങള്‍ക്ക് വിട്ടുതരണം എന്നാവശ്യപ്പെടുകയും ജപ്പാന്‍ ഇത് അംഗീകരിക്കുകയും ചെയ്തു. 1943-ല്‍ ദ്വീപിലെത്തിയ സുഭാഷ് ചന്ദ്രബോസ് ഈ ദ്വീപുകള്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ ‘ഷഹീദ് സ്വരാജ്’ ദ്വീപുകളെന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
എന്നാല്‍ ജപ്പാന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് സൈന്യം ആന്‍ഡമാന്‍ തിരിച്ചു പിടിക്കുകയും ഇന്ത്യന്‍ ഭടന്‍മാരെ തടവിലാക്കുകയും ചെയ്തു. പക്ഷെ രണ്ട് വര്‍ഷം മാത്രമേ അവര്‍ക്ക് അവിടെ അധികാരം സ്ഥാപിക്കാന്‍ കഴിഞ്ഞുള്ളൂ. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ തിരിച്ചു പിടിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നുയരാന്‍ തുടങ്ങിയതോടെ ദ്വീപ് തദ്ദേശവാസികള്‍ക്ക് വിട്ടു കൊടുത്തു കൊണ്ട് ബ്രിട്ടീഷ് സൈന്യം അവിടെ നിന്ന് പടിയിറങ്ങി. അങ്ങനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കുകയും ചെയ്തു
Post Your Comments