ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിന്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ എത്തി കൊല്ലപ്പെട്ട് യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെന്റിനലി ഗോത്രവിഭാഗത്തിനൊപ്പം ജീവിക്കാനായിരുന്നു ജോണ്‍ അവിടെയെത്തിയതെന്നാണ് വെളിപ്പെടുത്തല്‍. ജോണിനെ ദ്വീപിലെത്താന്‍ സഹായിച്ച മൂന്നു മല്‍സ്യത്തൊഴിലാളികളികളാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
ജോണ്‍ കറുപ്പ് നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ചാണ് ദ്വീപിലേയ്ക്ക് പോയതെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. അതേസമയം ജോണ്‍ ഒരു ബാഗ് ദ്വീപില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുള്ളതായും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. പാസ്‌പോര്‍ട്, തുണികള്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, മരുന്നുകള്‍ എന്നിവയെല്ലാമായിരുന്നു ബാഗില്‍. സെന്റിനലി വിഭാഗവുമായി ബന്ധം സ്ഥാപിച്ചശേഷം തിരികെയെടുക്കുന്നതിനാണ് ഇത് ഒളിപ്പിച്ചതെന്നാണു കരുതുന്നത്.
രണ്ടു തവണയാണ് ജോണ്‍ സന്റിനല്‍ ദ്വീപില്‍ പോയത്. ഇതില്‍ രണ്ടാം തവണയാണ് ദ്വീരിലെ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് ഇയാള്‍ കൊല്ലപ്പെട്ടത്. നവംബര്‍ 17നായിരുന്നു ഇത്.
Post Your Comments