ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന്‍ ജൂനിയര്‍ എന്‍ജിനിയര്( സിവില്) 20, ജൂനിയര്‍എന്‍ജിനിയര്‍ (ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്) 08 ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ബിരുദം. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാനുള്ള പ്രായം 18-30, സ്ത്രീകള്‍ക്ക് 18-35.
എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ്മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. രണ്ട് മണിക്കൂര്‍സ സമയത്തേക്കാണ് പരീക്ഷ. 200 മാര്‍ക്കിന്‍റെ നൂറുചോദ്യങ്ങളാണുണ്ടാകും. www.and.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. അപേക്ഷിച്ചതിന്‍റെ പ്രിന്‍റ് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം Engineer Officer to Chief Engineer, Chief Engineer’s Office, APWD, Nirman Bhawan Port Blair, Pin 744101 എന്ന വിലാസത്തില്‍ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം തപാലായോ നേരിട്ടോ ലഭിക്കണം.
Post Your Comments