പോര്‍ട്ട് ബ്ലെയര്‍ : ദേശീയ സ്വാതന്ത്ര ചരിത്രത്തിലടക്കം ഏറെ പ്രാധാന്യമുള്ള അന്റമാന്‍ നിക്കോബാറിലെ മൂന്ന് പ്രധാന ദ്വീപുകളുടെ പേര് മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ ദ്വീപുകളായ റോസ് ഐലന്റ്, നെയില്‍ ഐലന്റ്, ഹാവ്‌ലോക്ക് ഐലന്റ് എന്നിവയുടെ പേരുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്യാനൊരുങ്ങുന്നത്.
യഥാക്രമം നേതാജി സുഭാഷ് ചന്ദ്രബോസ് ഐലന്റ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് പേര് മാറ്റുന്നത്. ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്റമാന്‍ സന്ദര്‍ശന വേളയില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബാക്കി നടപടി ക്രമങ്ങളെല്ലാം ആഭ്യന്തര വകുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞു. 1943 ല്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന്‍ ആന്റമാന്‍ പിടിച്ചെടുക്കയും സുഭാഷ് ചന്ദ്രബോസിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19 ന് സുഭാഷ് ചന്ദ്രബോസ് പോര്‍ട്ട് ബ്ലെയറിലെത്തി ഇന്ത്യന്‍ പതാക ഉയര്‍ത്തി. ഈ ഓര്‍മ്മയുടെ സ്മരണാര്‍ത്ഥം നടക്കുന്ന പരിപാടികളില്‍ പങ്കു കൊള്ളുവാനാണ് മോദി പോര്‍ട്ടബ്ലെയര്‍ സന്ദര്‍ശിക്കുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
Post Your Comments