KeralaLatest NewsNews

വമ്പന്‍ സ്രാവിന്റെയും മാഡത്തിന്റേയും പേര് വെളിപ്പെടുത്തിയതായി സൂചന : സുരക്ഷ പ്രശ്‌നത്തെ തുടര്‍ന്ന് പള്‍സര്‍ സുനിയെ ജയിലില്‍ നിന്ന് മാറ്റുന്നു

 

അങ്കമാലി: യുവനടി ആക്രമിയ്ക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ സുരക്ഷാപ്രശ്‌നങ്ങളുടെ പേരില്‍ കാക്കനാട് സബ്ജയിലില്‍ നിന്നും മാറ്റുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കാണ് മാറ്റുന്നത്. കാക്കനാട് സബ് ജയിലില്‍ വച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ് അങ്കമാലി കോടതി ഈ ഉത്തരവ് നല്‍കിയത്.

കേസില്‍ ഉല്‍പ്പെട്ടുവെന്ന് പറയുന്ന മാഡത്തിന്റെ പേര് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇക്കാരണം കൊണ്ടാകാം സുരക്ഷപ്രശ്‌നത്തിന്റെ പേരില്‍ പള്‍സര്‍ സുനിയെ വിയ്യൂരിലെ ജയിലിലേയ്ക്ക് മാറ്റിയതെന്ന് കരുതപ്പെടുന്നു. ഇവിടെ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ജയിലില്‍ ചെന്ന് അനുഭവിക്കേണ്ടി വരുമെന്ന് സുനി പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോടു പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുനി പറഞ്ഞു. ആഗസ്റ്റ് 30 വരെ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button