12 വര്‍ഷം മുമ്പ് കാണാതായ വജ്രമോതിരം വീട്ടുകാരിക്ക് തിരിച്ചുകിട്ടിയത് തോട്ടത്തിലെ കാരറ്റുകള്‍ വിളവെടുക്കുന്നതിനിടയില്‍. കാനഡയിലെ കാംറോസിലാണ് സംഭവം. 84 കാരിയായ മേരി ഗ്രാംസിനു വിവാഹ നിശ്ചയ മോതിരം വീടിനടുത്തുള്ള തോട്ടത്തില്‍ വച്ചു നഷ്ടമായത് 2004 ലാണ്. 1951 ല്‍ വിവാഹത്തിനു ഒരു മാസം മുമ്പാണു ഭര്‍ത്താവായ നോര്മ്മന് മേരിക്ക് ഈ മോതിരം സമ്മാനിച്ചത്. മോതിരം നഷ്ടമായ വിവരം മേരി ഭർത്താവിനെ അറിയിച്ചതുമില്ല.
അഞ്ചു വര്‍ഷം മുമ്പു മേരിയുടെ ഭര്‍ത്താവ് മരണപ്പെട്ടു. കഴിഞ്ഞയാഴ്ച ഫാമിലെ കാരറ്റുകള്‍ വിളവെടുക്കുമ്പോഴാണു മേരിക്കു മോതിരം തിരികെ കിട്ടിയത്. ഒരു കാരറ്റ് മോതിരത്തിനിടയില് കുടുങ്ങിപ്പോയ നിലയിലായിരുന്നു മോതിരം കണ്ടെത്തിയത്.
Post Your Comments