ഇന്നത്തെ കാലത്ത് വീടുകള്‍ കൂട്ടം കൂടിയാണ് പണിയുന്നത് എന്ന് മാത്രമല്ല, പലപ്പോഴും മുറ്റത്ത് ഗാർഡൻ ഒരുക്കാൻ സ്ഥലമില്ലാതെ വരുകയും ചെയ്യും. എന്നാല്‍ വളരെ എളുപ്പമായി റൂഫിൽ ടെറസ് ഗാർഡൻ ക്രമീകരിക്കാം സാധിക്കും. ഭാരം താങ്ങാനുളള ശേഷി റൂഫിനുണ്ടെന്ന് ആദ്യം തന്നെ ഉറപ്പു വരുത്തണം. മാത്രമല്ല, വെളളം ഒഴുകിപ്പോകാൻ മേൽക്കൂരയുടെ ചരിവ് കൃത്യമായിരിക്കുകയും വേണം.
ടെറസിൽ പ്രകൃതി ദത്ത ലോണും കൃത്രിമ ലോണും ഇഷ്ടാനുസരണം ചെയ്യാം. പിന്നെ വാട്ടർപ്രൂഫിങ് ചെയ്യാനും ശ്രദ്ധിക്കണം. ഇരിക്കാൻ ഡെക്ക്, പെബിൾ ഗാർഡൻ ഗസീബോ എന്നിവയൊക്കെ നമുക്ക് നൽകാം. പ്ലാന്റർ ടർഫ് നൽകി ബാംബൂ, പാം എന്നിവ വയ്ക്കാം. മറ്റൊരു പ്രധാന കാര്യം, ഇറങ്ങി നിൽക്കാൻ ആവശ്യമായ സ്ഥലം വിട്ടിട്ടു വേണം ബാൽക്കണിയിൽ ലാൻഡ് സ്കേപ്പിങ് ചെയ്യാൻ. സ്ഥലം കുറവായതുകൊണ്ട് ചട്ടിയിൽ ചെടികൾ വയ്ക്കാം. പല വലുപ്പത്തിലും നിറത്തിലുമുളള ചെടികൾ ഇട കലർത്തി വയ്ക്കുന്നതാണ് കാണാന്‍ നല്ലത്.
റൂഫിനു പുറമേ വീടിനുളളിൽ ചെറിയ കോർട് യാർഡ് ഒരുക്കുകയുമാകാം. വെർട്ടിക്കൽ ഗാർഡനും സ്ഥലം കുറവുളളിടത്ത് വളരെ അനുയോജ്യമാണ്. ഡ്രെയിനേജ്, ചട്ടി, ചെടികളുടെ തിരഞ്ഞെടുപ്പ് എന്നിവയിൽ നല്ല രീതിയില്‍ തന്നെ ശ്രദ്ധ ചെലുത്തണം. സ്ഥലം കുറവുളളവർക്ക് കണ്ടെയ്നർ ഗാർഡനും പരീക്ഷിക്കാം.
Post Your Comments