Latest NewsHome & Garden

വീട്ടില്‍ ഗ്ലാസ് ചുമരുകൾ ഉപയോഗിക്കുന്നവര്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

നമ്മുടെ അന്തരീക്ഷത്തിലെ ചൂട് ഗ്ലാസിന് തീരെ അനുയോജ്യമല്ല.

വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ ആധുനിക രീതിയില്‍ ആഘോഷമാക്കുകയാണ് പതിവ്. വ്യത്യസ്തമായ രീതികള്‍ അവലംബിച്ച് കൊണ്ട് തങ്ങളുടെ വീടുകള്‍ മനോഹരമാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. കൂടുതല്‍ വെളിച്ചം കടക്കാന്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്ന രീതി വര്‍ദ്ധിച്ചു വരുന്നു. അതുകൊണ്ട് തന്നെ ഗ്ലാസ് ചുമരുകൾക്ക് ഇപ്പോള്‍ പ്രിയമേറെയാണ്. എന്നാല്‍ അത് വാസ്തുപരമായി ഒട്ടും യോജിക്കുന്നതല്ല. കാരണം നമ്മുടെ അന്തരീക്ഷത്തിലെ ചൂട് ഗ്ലാസിന് തീരെ അനുയോജ്യമല്ല.

ഗ്ലാസ് റിഫ്ലക്ടിങ് പ്രതലമുള്ള വസ്തുവായതുകൊണ്ട് അത്തരം പ്രതലങ്ങള്‍ വാസ്തു നിയമങ്ങൾക്കു തീരെ യോജിക്കുന്നതല്ല. എന്നാല്‍ ഗ്ലാസുകള്‍ പൂര്‍ണ്ണമായും ഒഴുവാക്കാന്‍ സാധിക്കില്ല. ജനലുകൾക്കൊക്കെ ഗ്ലാസ് ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ അതില്‍ നിന്നുമാറി ചുമരുകളിൽ ഗ്ലാസ് പാനലുകൾ ഉപയോഗിക്കുന്ന രീതി കടന്നു വന്നു കഴിഞ്ഞു. അത് ശരിയായ രീതിയല്ല. വീടിനുള്ളിലെ ഊർജത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതാണ് ഇത്തരം പ്രതലങ്ങൾ. അതുകൊണ്ട് തന്നെ ഗൃഹത്തിന്റെ പുറം ഭിത്തികളിൽ ഗ്ലാസ് ഒഴിവാക്കുന്നതുവഴി അന്തരീക്ഷത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ വീടിനകത്തു വരുന്നത് തടയാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button