വീടുകൾക്ക് ഭംഗി വർദ്ധിക്കുന്നത് അതിന്റെ സംരക്ഷണത്തിലൂടെയാണ്. മഴക്കാലമെത്തിയാൽ പല വീടുകളുടെയും ഭംഗി വളരെ വേഗത്തിൽ നഷ്ടപ്പെടുന്നത് കാണാം. അത്തരത്തിൽ സംഭവിക്കാതിരിക്കാനായി ചില വഴികളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
വീട് വൃത്തിയായി സൂക്ഷിക്കുക : മഴക്കാലത്ത് വീട്ടില്‍ ഈര്‍പ്പം കൊണ്ടുള്ള ദുര്‍ഗന്ധം പടരാന്‍ ഇടയുണ്ട്. അതുകൊണ്ട്തന്നെ വീട് വൃത്തിയായി സൂക്ഷിക്കണം. വീട്ടില്‍ സുഗന്ധം പരത്തുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ സുഗന്ധംപരത്തുന്ന മെഴുകുതിരികള്‍ കത്തിക്കുന്നതും നല്ലതായിരിക്കും.
വിടവുകളും വിള്ളലുകളും ഒഴിവാക്കാം : മഴക്കാലം തുടങ്ങും മുന്‍പ് തന്നെ നമ്മള്‍ ആദ്യം ഉറപ്പുവരുത്തേണ്ടത് മേല്‍ക്കുരയിലെ വിള്ളലുകളാണ്. കാരണം മഴപെയ്താല്‍ വിള്ളലുകളിലൂടെ വെള്ളം താഴേക്കിറങ്ങാന്‍ സാധ്യത കൂടുതലാണ്. തിനാല്‍ അത്തരം വിള്ളലുകള്‍ എല്ലാം ആദ്യം അടച്ചെന്ന് ഉറപ്പാക്കണം. ഒപ്പം മഴവെള്ളം ഇറങ്ങുന്ന പൈപ്പുകളും വെള്ളം ഒഴുകിപ്പോകാന്‍ പാകത്തിലാണോ ഉള്ളതെന്ന കാര്യവും ഉറപ്പാക്കണം. ഫൗണ്ടേഷന്‍ വാളുകളിലെ വിള്ളലുകളും ഇല്ലെന്ന് ഉറപ്പാക്കണം.
കാര്‍പ്പറ്റുകളും തുണികളും നന്നായി സൂക്ഷിക്കുക : മഴക്കാലമായാല്‍വീട്ടിലെ തുണികളും കാര്‍പ്പറ്റുകളുമെല്ലാം നനഞ്ഞിരിക്കും. മഴയത്ത് കാര്‍പ്പറ്റുകള്‍ നന്നായി സൂക്ഷിക്കാന്‍ നോക്കണം. ഇല്ലെങ്കില്‍ നനഞ്ഞ തുണികളും നിലത്തെ കാര്‍പ്പറ്റുകളുമെല്ലാം രോഗം പിടിക്കാന്‍ കാരണമാകും. ഒപ്പം നനഞ്ഞ ഇത്തരം തുണികളില്‍ നിന്നുള്ള ഗന്ധം വലിയബുദ്ധിമുട്ട് സൃഷ്ടിക്കും.
ഫര്‍ണിച്ചറുകള്‍ സംരക്ഷിക്കാം : മഴപെയ്താല്‍ ഏറ്റവും പെട്ടെന്ന് നശിക്കുന്നത് വീട്ടിലെ ഫര്‍ണിച്ചറുകള്‍ ആകും. അതിനാല്‍ ഇവ വെള്ളം തട്ടാതെ നോക്കാന്‍ ശ്രദ്ധിക്കണം. അലമാരകളിലും മറ്റും വെള്ളംകടക്കാതിരിക്കാന്‍ നഫ്താലെന്‍ ബോളുകള്‍ ഉപയോഗപ്പെടുത്താം. ഇത് വസ്ത്രവുംമറ്റ് മൂല്യവത്തായ വസ്തുക്കളും ഈര്‍പ്പം തട്ടാതെ സംരക്ഷിക്കാന്‍ സഹായിക്കും. വേപ്പിലകളും ഇത്തരത്തില്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ : മഴക്കാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ഷോക്കടിച്ചാണ്. അതിനാല്‍തന്നെ മഴക്കാലത്തിന് മുന്‍പ് നിങ്ങളുടെ വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. വീടിന് പുറത്തുള്ള സ്വിച്ച് ബോര്‍ഡുകള്‍ കവര്‍ ചെയ്യുക, ജനറേറ്റര്‍ റൂം ശരിയായ രീതിയില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക.
അറ്റകുറ്റപണികള്‍ നടത്തരുത് : മഴക്കാലത്ത് വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തരുത്. അതേസമയം പെയിന്‍റ് ചെയ്യുന്നതും വാട്ടര്‍പ്രൂഫിങ്ങ് ജോലികള്‍ എല്ലാം നടത്താം. എന്നാല്‍ വീട് മുഴുവന്‍ മോടിപ്പിടിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അതൊക്കെ മാറ്റിവെക്കാം.
Post Your Comments