വീടിന്റെ അകത്തളത്തിനു രാജകീയ പ്രൗഡി എല്ലാവരുടെയും സ്വപ്‌നമാണ്. അതിനു സഹായകരമാകുന്ന ചില മാര്‍ഗങ്ങളുണ്ട്. ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധവച്ചാല്‍ ഇത് സാധ്യമാകും.
പെയിന്റിംഗുകള്‍
മനോഹരമായ പെയിന്റിംഗുകള്‍ വീടിനു പുതുചൈതന്യം പകരും. വലിയ വിലയല്ല ആകര്‍ഷണമാണ് പെയിന്റിംഗുകള്‍ക്ക് വേണ്ടത്. ചെലവു കുറഞ്ഞ പെയിന്റംഗുകള്‍ പോലും വീടിന്റെ പ്രൗഡി വര്‍ധിക്കും.
ഫോട്ടോ ഫ്രെയിം
വീടിനെ അലങ്കരിക്കാനുയള്ള ഉപാധിയാണ് ഫോട്ടോ ഫ്രെയിം . ഗതകാല സ്മരണങ്ങള്‍ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ വീടിനു അലങ്കരമാകും. ഓര്‍മ്മകളിലൂടെയുള്ള പ്രയാണം വീടിനു ഭംഗി നല്‍കുന്നതിനു സഹായകരമാകും.
ഫല്‍വര്‍വേസുകള്‍
വീടിനു വളരെ എളുപ്പത്തില്‍ രാജകീയ പ്രൗഡി നല്‍കുന്ന ഒന്നാണ് പൂക്കള്‍. അതിനു സഹായിക്കുന്നതാണ് ഫല്‍വര്‍വേസുകള്‍. ഇതു വഴി മനസിനു കുളിര്‍മ്മയും വീടിനു ഭംഗിയും ലഭിക്കും.
കര്‍ട്ടനുകള്‍
വീട്ടിലെ മുറികള്‍ക്കും ജനാലകള്‍ക്കും രാജകീയ പ്രൗഡി പകരുന്നതാണ് കര്‍ട്ടനുകള്‍ . ഇത് മുറിയുടെയും ജനാലുകളുടെയും ഭംഗി വര്‍ധിപ്പിക്കും. ചുവരിന്റെ നിറം പരിഗണിച്ചാണ് കര്‍ട്ടനുകള്‍ തിരെഞ്ഞടുക്കണ്ടേത്.
പാവ
ചെറിയ പാവകളും ടെഡ്ഢി ബെയറുമെല്ലാം വീടിന് ഭംഗി നല്‍കുന്ന വസ്തുക്കളാണ്. ഇവ വാങ്ങി മുറികളില്‍ വയ്ക്കുന്നത് വീടിന് ഭംഗി നല്‍കും. വീടിന്റെ പ്രൗഡിക്കു ചിലവു കുറഞ്ഞ രീതിയില്‍ ഇതു വഴി സാധ്യമാകും.
കുഷ്യനുകള്‍
വീട്ടില്‍ ഭംഗിയുള്ള ചെറിയ കുഷ്യനുകള്‍ സെറ്റിയിലും കസേരയിലും മറ്റും ഉപയോഗിക്കാം. ഇത് മുറികളുടെ ഭംഗി കൂട്ടും. വീടിന്റെ പ്രൗഡിക്ക് ഇത് തിലകുറിയാകും.
Post Your Comments