മലയാളികൾ കൂടുതലായി റിലാക്സ് ചെയ്യാനും ആസ്വദിക്കാനും ഉപയോഗിക്കുന്ന വീടിന്‍റെ ഭാഗം ഏതാണെന്നു ചോദിച്ചാൽ തീർച്ചയായും പല തരത്തിലുള്ള മറുപടികളുണ്ടാവും. എന്നാല്‍ കുറച്ച് കാലം മുന്‍പ് വരെ അത് ഡ്രോയിങ്ങ് റൂമെന്നോ, പ്രാര്‍ത്ഥനാ മുറിയെന്നോ, ലോണെന്നോ ഒക്കെ പറയുമായിരുന്നു. പക്ഷേ ഇന്നത്തെ ജനറേഷൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ബാത്റൂമാണ്. പുതിയ ട്രെന്‍ഡുകൾ കൂടുതലായി ഉപയോഗിക്കുന്നത് സിറ്റി ജീവിതത്തിലാണ്. ഇവിടെ കടം വാങ്ങി വീടു വയ്ക്കുന്നവര്‍ പോലും പ്രധാനമാക്കുന്നത് ലക്ഷുറിയാണ്. സാനിവെയേഴ്സ് ഒക്കെ അധികകാലം ആയുസ്സില്ലെങ്കിലും വിലകൂടിയതുനോക്കി പര്‍ച്ചേസ് ചെയ്യും. വൈദേശികതയോടുള്ള ഭ്രമം ബാത്റൂം ട്രെന്‍ഡിന്‍റെ കാര്യത്തിലുമുണ്ട്. ഭിത്തിയുടെ കളറുമായി ഒത്തു ചേരുന്ന മെറ്റീരിയലുകൾ ഒരുക്കാനാണ് എല്ലാവരും ഇന്ന് ഇഷ്ടപ്പെടുന്നത്. അതില്‍ തന്നെ ബ്രാന്‍ഡഡ്സാ നിറ്ററിവെയേഴ്സിനെയാണ്, കൂടുതൽ ആൾക്കാരും ഇഷ്ടപ്പെടുന്നത്. ബാത്റൂമിനു ആ പഴയ പേരുവരെ ചേരില്ലെന്നു തോന്നിയിട്ടാകണം ന്യൂജനറെഷൻ കുട്ടികള്‍ അതിനെ ഗ്ലാമർ റൂം, റെസ്റ്റ് റൂം എന്നൊക്കെ വിളിക്കുന്നത്. പേരു പോലെ തന്നെ ഒന്നു ഗ്ലാമർ ആകാനും മറ്റു തിരക്കുകളില്‍ നിന്നൊതുങ്ങി ഒന്ന് റെസ്റ്റ് ആകാനുമാണല്ലോ സാധാരണ നാം കുളിമുറികൾ ഉപയോഗിക്കുന്നത്.
തുറന്ന ബാത്റൂമുകളുടെ രസികത്വം, പ്രകൃതിയോടിണങ്ങിയ തരം എക്കോഫ്രണ്ട് ബാത്റൂമുകൾ അങ്ങനെ നിരവധി വ്യത്യസ്തത രീതിയിലുള്ള പ്ലാനുകള്‍ നിലവിലുണ്ട്. പണ്ടൊക്കെ പഴയ തറവാടുകളില്‍ കാണപ്പെടുന്ന കുളങ്ങളും തുറന്ന ആകാശത്തെ നോക്കിയുള്ള കുളിയുമൊക്കെ ഒരു ഗൃഹാതുരത കലർന്ന മോഹമാണെകില്‍ മടിക്കണ്ട വീടിന്‍റെ ബെഡ്റൂമിനോടു ചേർന്ന് ആകാശത്തേയ്ക്ക് തുറന്ന് ഒരു ബാത്റൂം ഒരുക്കാനും ഇന്ന് സൗകര്യമുണ്ട്. ബാത്റൂം നിർമ്മാണത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ക്ലോസറ്റുകൾ. നിരവധി നിറങ്ങളിൽ ഇന്ന് ക്ലോസറ്റുകൾ ലഭ്യമാണ്. ഇതില്‍ തന്നെ ഭിത്തിയുടെയും മറ്റ് സാനിവെയേഴ്സിന്‍റെയും കളറുമായി ചേർത്തു വയ്ക്കാവുന്ന കളറുള്ള ക്ലോസറ്റുകളാണ്, ഏറ്റവും അഭികാമ്യം. നിലത്തുറപ്പിച്ചു വയ്ക്കുന്നവയുടെ പ്രാധാന്യം ഏറെക്കുറെ പുത്തൻ വീടുകളിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. വാൾമൌണ്ട് ക്ലോസറ്റിൽ തന്നെ ഭിത്തിയ്ക്കുള്ളിൽ ഫ്ലഷ് ടാങ്ക് വരുന്ന ഇനമാണ്,ഇപ്പോഴത്തെ തരംഗം. ഇനി ഇതിന് പുറമേ, ക്ലോസറ്റിന്‍റെ നിറത്തോടും രൂപത്തോടും ചേർന്നു നില്‍ക്കുന്ന വാഷ്ബേസിനുകൾ വാങ്ങുക കൂടി ചെയ്താൽ പിന്നെ ഒന്നും പറയണ്ട.
സത്യത്തില്‍ ഇപ്പോൾ ബാത്റൂമുകൾ നാം പ്രധാനമായും ഉപയോഗിക്കുന്നത് റെസ്റ്റ് ചെയ്യാന്‍ വേണ്ടിയല്ലേ, മാത്രമല്ല ഇവിടെ കൂളായിരുന്ന് ചിന്തിക്കുകയും ചെയ്യാം. അതുകൊണ്ടു തന്നെ ബാത്റൂമുകൾ വൃത്തിയുള്ളതും ഭംഗിയുള്ളതുമായിരിക്കണമെന്ന് നാം നേരത്തെ തന്നെ ഉറപ്പ് വരുത്തണം. പിന്നെ നനയാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ വ്യത്യസ്തമായ ടൈലുകൾ ഉപയോഗിക്കാം. ബാത്റൂമുകളുടെ മോടിപിടിപ്പിക്കല്‍ ഇവിടം കൊണ്ട് തീരുമോ? ഒരിക്കലുമില്ല. നല്ല ക്ലോസറ്റും വാഷ്ബേസനും, മനോഹരമായ കണ്ണാടികളും ഡ്രസ്സിങ്ങ് ഏരിയയും ബാത്റൂമിനോട് ചേര്‍ത്ത് തന്നെ പണിയാം. വിശാലമായി ബാത്റൂം ഒരുക്കിയാൽ തന്നെ ഒരു ട്രെന്‍ഡി ലുക്ക് തോന്നിക്കും. എന്തൊക്കെയായാലും ബാത്റൂം എന്ന പഴയ കോണ്‍സപ്റ്റ് ഇപ്പോഴത്തെ ഗ്ലാമർ റൂമുകൾക്ക് ചേരില്ല. ന്യൂജനറേഷന്‍ സിനിമ പോലെ ബാത്റൂമിന്‍റെ മാറുന്ന മുഖവും വൃത്തിയും ഇന്ന് തന്നെ നമ്മുടെ ജീവിതത്തിലേക്കും കൊണ്ടുവരാം.
Post Your Comments