
ബാത് ടവ്വലുകള്‍ മനോഹരമായി മടക്കി ബാത്റൂമില്‍ വെക്കുന്ന രീതി പലര്‍ക്കും ഉണ്ട്. എന്നാല്‍, ബാത് ടവ്വലുകള്‍ ഒരിക്കലും ബാത്റൂമില്‍ വച്ചു പോകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read Also : ബസിലെ പരിശോധനക്കിടെ മുങ്ങി: സംശയം തോന്നിയ എക്സൈസ് മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത് 8.8 കിലോഗ്രാം കഞ്ചാവുമായി
ബാത്റൂം അണുക്കളുടെ വിശാല ലോകമാണ്. ബാത്‌റൂമില്‍ ഉള്ള ഇത്തരം ബാക്ടീരിയകളും വൈറസുമൊക്കെ ബാത്റൂമിലിരിക്കുന്ന ടവ്വലുകളില്‍ ദിവസങ്ങളും മാസങ്ങളും സജീവമായുണ്ടാകുമെന്ന് അരിസോണ സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജിസ്റ്റായ കെല്ലി റെയ്നോള്‍ഡ്സ് പറയുന്നത്. ഈ ബാത്ടവ്വലുകള്‍ കൊണ്ട് കയ്യും മുഖവും ശരീരവുമൊക്കെ തുടക്കുമ്പോള്‍ അണുക്കള്‍ക്ക് എളുപ്പം ശരീരത്തില്‍ കയറിക്കൂടാനുള്ള അവസരമാണ് ഒരുക്കുന്നത്. ബാത് ടവ്വലുകള്‍ ബാത്റൂമിനു പുറത്തോ അല്ലെങ്കില്‍ വൃത്തിയായി ഉണക്കി അലമാരയില്‍ വെക്കുന്നതോ ആണ് ഉചിതമെന്നും കെല്ലി പറയുന്നു.
വെറും ശാസ്ത്രീയ കണ്ടുപിടുത്തമായി ഇതിനെ അവഗണിക്കേണ്ടതില്ലെന്നും ഇത്തരത്തില്‍ രോഗബാധിതരായ പലരും തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കെല്ലി പറയുന്നു.
Post Your Comments