Latest NewsKeralaNews

മോഹന്‍ ഭാഗവതിനു എതിരെ നടപടി ആവശ്യപ്പെട്ട് കളക്ടര്‍

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് സ്‌കൂളില്‍ ദേശീയപാതാക ഉയര്‍ത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനു എതിരെ കളക്ടര്‍ നടപടി ആവശ്യപ്പെടും. പാലക്കാട്ടെ എയ്ഡഡ് സ്‌കൂളിലാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ വിദ്യാഭ്യാസവകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.

രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നു ചൂണ്ടികാട്ടിയാണ് ജില്ലാ ഭരണകൂടം മോഹന്‍ ഭാഗവത് സ്‌കൂളില്‍ പാതക ഉയര്‍ത്തതിനു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് അവഗണിച്ചാണ് മൂത്താന്തറ കര്‍ണ്ണകിയമ്മല്‍ സ്‌കൂളില്‍ മോഹന്‍ ഭാഗവത് വിലക്ക് മറികടന്ന് പതാക ഉയര്‍ത്തിയത്. തിങ്കളാഴ്ച രാത്രി ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡിഡിഇ എന്നിവര്‍ക്കും കളക്ടര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്കുണ്ടായിരുന്നതിനാല്‍ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന ആരും ചടങ്ങിനെത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button