ലഖ്‌നൗ: സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ മുതല്‍ അസംബ്ലികള്‍ നടത്തേണ്ടെന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് പന്നിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.
ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ദ്വിവേദി പറഞ്ഞു. കുട്ടികളില്‍ പന്നിപ്പനി പകരുന്നത് തടയുകയാണ് ഈ തീരുമാനത്തിനു പിന്നിലെ ലക്ഷ്യമെന്ന് പ്രശാന്ത് ദ്വിവേദി വ്യക്തമാക്കി.
ഓഗസ്റ്റ് പതിമൂന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 695 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
Post Your Comments