കരുനാഗപ്പള്ളി: ഒന്നരവയസുള്ള കുഞ്ഞിന്റെ തല കലത്തില്‍ കുരുങ്ങി. രക്ഷകരായി എത്തിയത് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍. അതിവിദഗ്ധമായിട്ടാണ് ഫയര്‍ഫോഴ്സ് സംഘം കലം അഴിച്ചുമാറ്റിയത്. നീണ്ടുനിന്ന പരിശ്രമം ആയിരുന്നു.
കരുനാഗപ്പള്ളി കല്ലേലിഭാഗം തറയില്‍വീട്ടില്‍ ദേവരാജന്റെ മകന് കാര്ത്തീവിന്റെ തലയിലാണ് കലം കുടുങ്ങിയത്. വീട്ടില്‍ കളിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് അപകടം പറ്റിയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ കുട്ടിയെയും കൊണ്ട്് ഫയര്‍ ഫോഴ്സ് ഓഫീസില്‍ എത്തുകയായിരുന്നു. കുഞ്ഞിന് പരിക്കേല്ക്കാത്തവിധം കലം മുറിച്ചെടുത്താണ് രക്ഷപ്പെടുത്തിയത്.
Post Your Comments