തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചു. കെഎസ്യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയാണ് യൂത്ത്കോൺഗ്രസിന്റെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറി. കെഎസ്യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരെയും ജില്ലാപ്രസിഡന്റുമാരെയും യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരാക്കി.
കെഎസ്യു നേതൃസ്ഥാനങ്ങൾ ഒഴിഞ്ഞവരെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന നടത്തിയത്. അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ഐ വിഭാഗം ആരോപിക്കുന്നു. ഡീൻ കുര്യാക്കോസിനെ സംഘടനയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യമുണ്ട്.
Post Your Comments