തിരുവനന്തപുരം; പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതില്‍ അമര്‍ഷമറിയിച്ച് ജനാതിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ ജാനു. പിന്നോക്ക വിഭാഗത്തിനെതിരെ ദേശവ്യാപകമായി ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ എതിര്‍പ്പുണ്ട്. ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന എന്തിനോടും കൂട്ടുചേരാന്‍ തയ്യാറാണെന്നും ജാനു പറഞ്ഞു.
എല്ലാ ചര്‍ച്ചയ്ക്കും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ പലപ്പോഴും ഞങ്ങളെ കടന്നാക്രമിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ല. ഗോത്ര മഹാസഭ ഒറ്റയ്ക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. വാഗ്ദാനം നല്കിയവര് അത് നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു അറിയിച്ചു.
Post Your Comments