Latest NewsKeralaIndiaNewsTechnologyReader's Corner

കരുത്തുറ്റ എഞ്ചിനുമായി ബെനെലി സഫെറാനോ

ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹനങ്ങളില്‍ ഏറ്റവും പിന്നിലാണ് സ്കൂട്ടറുകളുടെ സ്ഥാനം. മുന്‍നിര നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഏറ്റവും കരുത്തുറ്റ സ്കൂട്ടറുകളെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.
ഇതില്‍ വരുന്ന പുതിയ താരമാണ് ബെനെലി. ബെനെലി 250 സിസി സഫെറാനോ ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചില സൗത്ത്‌ ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ സഫെറാനോ 250 വിപണിയിലുണ്ട്. 249.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 155 കിലോഗ്രാമാണ് ആകെ ഭാരം. കരുത്തിനൊത്ത ഉയര്‍ന്ന വിലയും സഫെറാനോയ്ക്ക് നല്‍കേണ്ടിവരും. പരമാവധി 2 ലക്ഷം രൂപ വരെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം. പരമാവധി 7000 ആര്‍പിഎമ്മില്‍ 21 പിഎസ് പവറും 20.83 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ട്വിന്‍പോഡ് ഹെഡ്ലൈറ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, വലിയ വിന്‍ഡ്സ്ക്രീന്‍, മുന്നില്‍ ഡ്യുവല്‍ ഡിസ്ക് ബ്രേക്ക്, പിന്നില്‍ സിംഗിള്‍ ഡിസ്ക് ബ്രേക്ക്, 14 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട സവിശേഷതകള്‍. രണ്ട് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാവുന്ന സ്റ്റോറേജ് സ്പേസ് സീറ്റിനടിയിലുണ്ട്. എന്നാല്‍ നിലവില്‍ ഈ സെഗ്മെന്റില്‍ എതിരാളികളില്ലാത്തതിനാല്‍ കാര്യമായ വെല്ലുവിളി പുതിയ സ്കൂട്ടറിന് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button