Latest NewsNewsInternational

വിമാന എന്‍ജിനുള്ളില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ആംസ്റ്റര്‍ഡാം: വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലാണ് സംഭവം. പാസഞ്ചര്‍ ജെറ്റിന്റെ കറങ്ങുന്ന ടര്‍ബൈന്‍ ബ്ലേഡുകളില്‍ കുടുങ്ങിയാണ് ഇയാള്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം ഡെന്‍മാര്‍ക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. ഹബ്ബിന്റെ ടെര്‍മിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read Also: ഹൃദ്രോഗത്തിനുള്ള മരുന്നുകൾ കൂടുതൽ അപകടകാരികളോ? ശാസ്ത്രജ്ഞരുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

വിമാനത്തില്‍ നിന്ന് യാത്രക്കാരെ നീക്കം ചെയ്തതായും അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡച്ച് ബോര്‍ഡര്‍ പൊലീസ് പറഞ്ഞു. ഹ്രസ്വ ദൂര എംബ്രയര്‍ ജെറ്റ് വിമാനമാണിത്. ഷിഫോളില്‍ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം മാത്രം ഏകദേശം 50 ലക്ഷം യാത്രക്കാരെത്തിയ തിരക്കേറിയ വിമാനത്താവളമാണ് ഷിഫോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button