Latest NewsNewsGulf

ഖത്തറിലെ വിമാനത്താവളത്തില്‍ കൂടുതല്‍ ഇ- ഗേറ്റുകള്‍ സ്ഥാപിക്കും

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ട് വയസ്സിന് മുകളിലുള്ള ഖത്തറികള്‍ക്കും പ്രവാസികള്‍ക്കുമായാണ് ഇ-ഗേറ്റ് സംവിധാനം നടപ്പാക്കിയത്. എന്നാല്‍ ഇ-ഗേറ്റ് അധികമാരും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാസ്പോര്‍ട്ടില്‍ യാത്രാ സ്റ്റാമ്പുകള്‍ പതിപ്പിക്കാതെത്തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. നിലവില്‍ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ 19 ഇ-ഗേറ്റുകളും അറൈവല്‍ ലോഞ്ചില്‍ 16 ഇ-ഗേറ്റുകളുമാണുള്ളത്. ഇ-ഗേറ്റ് ഉപയോഗം സൗജന്യമാണ്. ഖത്തര്‍ ഐ.ഡി. കാര്‍ഡോ പാസ്പോര്‍ട്ടോ ഉപയോഗിച്ച് ഇ-ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്താം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാം.

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിലവിലുള്ളതിനേക്കാള്‍ ഇരട്ടി ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനായി മന്ത്രാലയവുമായും വിമാനത്താവളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ. അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കി. കൂടുതല്‍ യാത്രചെയ്യുന്ന നിരവധി താമസക്കാര്‍ക്ക് പാസ്പോര്‍ട്ട് പേജുകള്‍ സംരക്ഷിക്കാനും ഇ-ഗേറ്റ് ഉപയോഗത്തിലൂടെ കഴിയും.. ഇ-ഗേറ്റ് ഉപയോഗിക്കുന്നതിലൂടെ ഇമിഗ്രേഷനിലെ തിരക്ക് കുറക്കാന്‍ സാധിക്കും.

ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനെട്ട് വയസ്സിന് മുകളിലുള്ള ഖത്തറികള്‍ക്കും പ്രവാസികള്‍ക്കുമായാണ് ഇ-ഗേറ്റ് സംവിധാനം നടപ്പാക്കിയത്. എന്നാല്‍ ഇ-ഗേറ്റ് അധികമാരും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments


Back to top button