ദോഹ ; ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കൾ മുതൽ വാരാന്ത്യം വരെ പുലർമഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഹൈവേകളിലടക്കം ദൂരക്കാഴ്‌ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം സൂക്ഷിക്കണം. കാലാവസ്‌ഥാ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ നൽകുന്ന ഏറ്റവും പുതിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും, ഇന്നും നാളെയും കാറ്റിന്റെ വേഗം കുറയുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഖത്തറിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും താരതമ്യേന തണുപ്പു കൂടുതലായിരുന്നു.
Post Your Comments