Latest NewsGulf

വിസയില്ലാതെ ഖത്തറിൽ പോകുന്നവർ ശ്രദ്ധിക്കുക

ദോഹ: വിസയില്ലാതെ ഖത്തറിൽ പോകുന്നവർക്കായി പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നു. ഇനി മുതൽ സൗജന്യ വിസ കാലവധി കഴിഞ്ഞാല്‍ അത് വീണ്ടും പുതുക്കണമെങ്കിൽ ഓൺലൈൻ മുഖേനെ മാത്രമേ സാധിക്കുകയുള്ളു. പാസ്പോര്‍ട് കാര്യാലയങ്ങളില്‍ ലഭിച്ചിരുന്ന ഈ സേവനമാണ് അവസാനിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വിസാസ് എന്ന ഓണ്‍ലൈന്‍ സേവനത്തിലൂടെയായിരിക്കും സന്ദര്‍ശകര്‍ക്കു ഇനി വിസ പുതുക്കാനാവുകയെന്നും കാലവധി കഴിഞ്ഞിട്ടും വിസ പുതുക്കാത്ത താമസക്കാര്‍ക്കു പ്രതിദിനം ഇരുനൂറു റിയാല്‍ പിഴ അടയ്ക്കേണ്ടി വരുമെന്നും എയര്‍ പോര്‍ട്ട് പാസ്പോര്ട്ട് ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്റൂഇ പറഞ്ഞു.

ഇന്ത്യയടക്കം എണ്‍പതു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് വിസ കൂടാതെ എത്താനുള്ള അവസരം ഖത്തർ ഒരുക്കിയിരിക്കുന്നത്. ആദ്യം ഒരുമാസവും പുതുക്കിയ ശേഷം ഒരു മാസം കൂടി തങ്ങാനുള്ള വിസയായിരിക്കും ഇന്ത്യയടക്കമുള്ള നാല്പത്തിയേഴു രാജ്യക്കാര്‍ക്ക് ലഭിക്കുക. ദോഹ വിമാനത്താവളത്തില്‍ എത്തുന്ന സന്ദർശകർക്ക് അവിടെ നിന്ന് തന്നെയായിരിക്കും വിസ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button