MollywoodLatest NewsCinemaMovie SongsEntertainmentMovie Gossips

ഇനി സംശയം വേണ്ട; ചിത്രത്തില്‍ കൂടെയുള്ള വ്യക്തിയെ പരിചയപ്പെടുത്തി സുരഭി

 
മിന്നാമിനുങ് എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സുരഭി ലക്ഷ്മി സ്വാഭാവിക അഭിനയത്തിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമിലൂടെയും പ്രേക്ഷക പ്രീതി നേടിയ താരമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച സുരഭിയുടെ ഒരു ചിത്രമാണ്.
 
ഒരു യുവാവിനൊപ്പം മൂകാംബിക ക്ഷേത്ര സന്നിധിയില്‍ നില്‍ക്കുന്ന ചിത്രം സുരഭി തന്നെയാണ് പോസ്റ്റ് ചെയ്തത്. ജഗത് ബികെ എന്നായിരുന്നു ചിത്രത്തിന് സുരഭി നല്‍കിയ അടിക്കുറിപ്പ്. സുരഭിക്ക് ഒപ്പം നില്‍ക്കുന്ന ജഗത് ബികെ ആരെന്ന് അറിയാനായി എല്ലാവര്‍ക്കും ആകാംക്ഷ. ഈ അടുത്ത് വിവാഹമോചനം നേടിയ സുരഭി പുതിയ വിവാഹം കഴിച്ചുവോ? പുതിയ സുഹൃത്ത് ആണോ, സഹോദരന്‍ ആണോ എന്നെല്ലാം ഉള്ള ചര്‍ച്ചയും സംശയവും ചില ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. സുരഭിയുടെ സഹോദരനാണ് ഫോട്ടോയിലുള്ളതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി സുരഭി തന്നെ രംഗത്തെത്തി.
 
കൂടെ നില്‍ക്കുന്നത് തന്റെ ഒരേയൊരു സഹോദരന്‍ സുധീഷ് കുമാറാണ്. ജഗത് ബികെ എന്നല്ല, ജഗതാംബിക എന്നാണ് എഴുതിയത്. സുരഭി പോസ്റ്റിലൂടെ പ്രതികരിച്ചു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button