MollywoodLatest NewsKeralaCinemaNewsEntertainment

കാണാതായ ഭാര്യയെയും കുഞ്ഞിനെയും തേടിയിറങ്ങുന്നതിനിടെ കുഴഞ്ഞു വീണു: നടി സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കോഴിക്കോട്: കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതിനിടെ, പക്ഷാഘാതം വന്ന് കുഴഞ്ഞ് വീണ യുവാവ് മരിച്ചു. കുഴഞ്ഞു വീണ യുവാവിനെ നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. പട്ടാമ്പി സ്വദേശിയായ മുസ്തഫ ആണ് മരിച്ചത്. വീടു വിട്ടിറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തേടി ഇറങ്ങിയതായിരുന്നു മുസ്തഫ. ജീപ്പ് ഓടിക്കവെ കുഴഞ്ഞ് വീണ് റോഡില്‍ ആരും സഹായിക്കാനില്ലാതെ കുടുങ്ങിയപ്പോള്‍, നടി സുരഭിയാണ് ഇദ്ദേഹത്തെ സഹായിച്ചത്.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നും യുവതി, തന്റെ മൂത്ത കുട്ടിയെ കൂട്ടി പുറത്തേക്ക് പോയിരുന്നു. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല. തുടർന്ന്, ഭർത്താവ് ഇളയ കുട്ടിയെയും രണ്ട് സുഹൃത്തുക്കളെയും കൂട്ടി ഇവരെ അന്വേഷിച്ചിറങ്ങി. നേരം ഇരുട്ടിയിട്ടും ഇവരെ കണ്ടെത്താനാകാതെ വന്നതോടെ, യുവാവ് പൊലീസിൽ പരാതി നൽകി വീട്ടിലേക്ക് മടങ്ങി. ഇതിനിടെ, വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി.

Also Read:സ്‌കൂട്ടറില്‍ 1300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിൽ

ഇവരോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ്, യുവതിയുടെ പക്കൽ നിന്നും ലഭിച്ച ഭർത്താവിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴേക്കും സമയം രാത്രി 10 മണി ആയിരുന്നു. എങ്കിലും, ഇളയ കുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി ഇയാൾ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ പുറപ്പെട്ടു. തൊണ്ടയാട് മേൽപ്പാലത്തിന് താഴെയെത്തിയപ്പോൾ യുവാവിന് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനത്തിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഒപ്പമുള്ള കൂട്ടുകാർക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു.

യുവാവിനെ ആശുപത്രിയിൽ എത്തിക്കാനായി റോഡിൽ നിരവധി വാഹനങ്ങൾക്ക് സുഹൃത്തുക്കൾ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഈ വഴി വന്ന സുരഭിയാണ് വാഹനം നിർത്തി, കാര്യമന്വേഷിച്ചത്. ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കാര്യമറിയിക്കുകയും പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button