Latest NewsNewsLife Style

ഓണ്‍ലൈന്‍ സെക്സ് വ്യാപാരം വ്യാപകം: പണം വാരിയെറിഞ്ഞു ബിസിനസ്

പോണ്‍ വ്യവസായത്തില്‍ വലിയ സ്വീകാര്യതയും വളര്‍ച്ചയും വന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ററാക്റ്റീവ് വെബ്ക്യാമിങ് ( Interactive Webcamming). റൊമാനിയയില്‍ ആയിരക്കണക്കിന് യുവതികളാണ് സ്വന്തം വീട്ടിനുള്ളിലിരുന്നും സ്റ്റുഡിയോകളില്‍ നിന്നുമെല്ലാമായി ഈ മേഖലയില്‍ ജോലിചെയ്യുന്നത്. കോടികള്‍ മുടക്കിയ വലിയ സാങ്കേതിക സന്നാഹങ്ങളും ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സാധാരണ വീഡിയോ ചാറ്റിന് വേണ്ടിയുള്ള സംവിധാനങ്ങളല്ല ഇവിടെയുള്ളത്. എല്ലാ മുറികളിലേക്കുമായി വില കൂടിയ ക്യാമറകള്‍ അതിന് വേണ്ട പ്രൊഫഷണല്‍ ഫോട്ടോഗ്രഫി ലൈറ്റുകള്‍ മറ്റ് ഉപകരണങ്ങളും വലിയ കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ എല്ലാം ഒരുക്കിയിട്ടുണ്ടാവും. എട്ട് മണിക്കൂര്‍ ജോലിയില്‍ നിന്നും മാസം 4000 യുറോ (ഏകദേശം 3 ലക്ഷം രൂപ) യാണ് ഒരോ മോഡലുകളും സ്വന്തമാക്കുന്നത്. അത്രതന്നെ തുക ഒരോ മോഡലില്‍ നിന്നും സ്റ്റുഡിയോ 20 യ്ക്കും മാസവരുമാനമായി കിട്ടുന്നുണ്ട്. സ്റ്റുഡിയോ 20 യുടെ വെബ് ലൈവിന് സാങ്കേതിക സഹായം നല്‍കുന്ന ലൈവ് ജാസ്മിന്‍ എന്ന ഇന്റര്‍നെറ്റ് ക്യാം ഹോസ്റ്റ് ആകട്ടെ ഇതിനേക്കാളെല്ലാം ഇരട്ടി തുക മാസവരുമാനമായി സ്വന്തമാക്കുന്നുണ്ട്.

സ്വന്തം വീട്ടില്‍ സ്റ്റുഡിയോ സംവിധാനങ്ങളൊരുക്കിയും അതിനുള്ള സൗകര്യമില്ലാത്തവര്‍ക്കായി അത്യാധുനിക സൗകര്യമുള്ള ബഹുനില സ്റ്റുഡിയോ കെട്ടിടങ്ങളും റൊമാനിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിലെ നഗരമധ്യത്തിലെ ഒരു കെട്ടിടത്തിലെ രണ്ട് നിലകളിലായി ഇന്ററാക്റ്റീവ് വെബ്കാമിങ്ങിനായി ‘സ്റ്റുഡിയോ 20’ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. വെബ്ക്യാമിങിനെത്തുന്ന ‘ക്യാം ഗേള്‍സിന്’ അവരുടെ ‘ജോലി’ ചെയ്യാന്‍വേണ്ടി നാല്‍പതോളം മുറികളാണ് ഇവിടെയുള്ളത്.

മനോഹരമായി ഇന്റീരിയര്‍ ചെയ്ത ഈ മുറികളിലാണ് ‘മോഡലു’കളായ യുവതികള്‍ ആളുകളുമായി വെബ് ക്യാം വഴി സംസാരിക്കുന്നതും ലൈംഗിക സംഭാഷണങ്ങളിലും ഓണ്‍ലൈന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതും. ദിവസവും നാല് കോടിയോളം ഉപഭോക്താക്കളുള്ള ഇന്റര്‍നെറ്റ് ക്യാം ഹോസ്റ്റ് സേവനമാണ് ലൈവ് ജാസ്മിന്‍. ഒരു സമയം 2000 മോഡലുകള്‍ ലൈവ് ജാസ്മിന്‍ വഴി തത്സമയം സംഭാഷണങ്ങളിലേര്‍പ്പെടുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം വെബ് ക്യാമിങ് വ്യവസായം 300 കോടിയോളം ഡോളറാണ് വാരിക്കൂട്ടിയത്.

മോഡലുകള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രത്യേകം പരിശീലകരും മനഃശാസ്ത്രവിദഗ്ദരും ഇംഗ്ലീഷ് അധ്യാപകരും ഉണ്ടാവും. അമേരിക്കക്കാരും യൂറോപ്പില്‍ നിന്നുള്ളവരുമാണ് സ്റ്റുഡിയോ 20യുടെ ഗുണഭോക്താക്കളില്‍ ഏറെയും. യുവതികള്‍ മാത്രമല്ല യുവാക്കളും സ്റ്റുഡിയോ 20 യുടെ മോഡലുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം വീട്ടിലിരുന്ന് വെബ്ക്യാമിങ് വഴി പണമുണ്ടാക്കുന്ന വിഭാഗവും ഉണ്ട്. ഒരു ദിവസം 100 യൂറോയില്‍ അധികം ഇതുവഴി സമ്പാദിക്കുന്നവരും ഉണ്ട്. വെബ്ക്യാമും സ്വന്തം കമ്പ്യൂട്ടര്‍ ഉപകരണങ്ങളുമാണ് ഇതിനായി അവര്‍ ആശ്രയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button