Latest NewsUAENewsGulf

യുഎഇയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ സെക്‌സിന് പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്‍

റാസല്‍ഖൈമ : യുഎഇയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ സെക്സിന് പ്രേരിപ്പിച്ച യുവാവിന് ജയില്‍ശിക്ഷയും  വലിയ തുക പിഴ അടയ്ക്കാനുംവിധിച്ചു. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്.

യുവതിയെ ഇയാള്‍ സ്‌നാപ്പ് ചാറ്റ് വഴി സൗഹൃദം സം്ഥാപിയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അക്കൗണ്ടില്‍ നിന്ന് യുവതി അറിയാതെ ഫോട്ടോഗ്രാഫ്‌സും വീഡിയോയും ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. യുവതിയുടെ അക്കൗണ്ടില്‍ നിന്നും ഇയാള്‍ സെക്‌സിന് തയ്യാറാണെന്ന് കാണിച്ച് പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചു. ഈ സന്ദേശങ്ങള്‍ കാണിച്ചാണ് പിന്നീട് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ സെക്‌സിന് ആവശ്യപ്പെട്ടത്. മാത്രമല്ല ഇയാള്‍ യുവതിയുടെ സ്‌നാപ്ചാറ്റ് അക്കൗണ്ട് ദുരുപയോഗം ചെയ്തതിനാല്‍ യുവതി വേശ്യയാണെന്ന് തെറ്റിദ്ധരിച്ച് പലരും യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാനും തുടങ്ങി. മറ്റു പലരുമായും ഓണ്‍ലൈന്‍ സെക്‌സ് നടത്തിയാന്‍ താന്‍ നല്ലൊരു തുക അവരില്‍ നിന്നും വാങ്ങിച്ച് തരാമെന്നും യുവതിയോട് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ റാസല്‍ഖൈമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതി പരാതി ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ റാസല്‍ഖൈമ കോടതി ഇയാള്‍ക്ക് 19 മാസത്തെ തടവും 1,50,000 ദിര്‍ഹം പിഴയും വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button