തിരുവനന്തപുരം: കേരളത്തിലെ ലൈംഗിക തൊഴിലിന്‍റെ രൂപമാറ്റം എച്ച്ഐവി നിയന്ത്രണ സംവിധാനത്തിന് വെല്ലുവിളിയാകുന്നു എന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. മുന്‍പ് കേരളത്തിലെ ലൈംഗിക തൊഴിലാളികള്‍ കൂടുതല്‍ പ്രത്യക്ഷരാണെങ്കിലും. ഇപ്പോള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് ആളുകളെ തേടുന്ന ലൈംഗിക തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഓണ്‍ലൈന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ഇത്തരം ജോലികള്‍ നടത്തുന്നത്.
അതിനാല്‍ തന്നെ വര്‍ഷങ്ങളായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഇത്തരം വിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന ബോധവത്കരണത്തിനും മറ്റും വെല്ലുവിളിയാകുകയാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. കണക്ക് പ്രകാരം 11,707 പുരുഷ ലൈംഗിക തൊഴിലാളികള്‍ സംസ്ഥാനത്ത് ഉണ്ട്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ള സ്ത്രീ ലൈംഗിക തൊഴിലാളികളുടെ എണ്ണം 15,802 ആണ്.
എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ വാട്ട്‌സ്ആപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്, രഹസ്യമായി നിശ്ചിത സ്ഥലത്ത് എത്തി തൊഴിലില്‍ ഏര്‍പ്പെടുന്നവരാണു കൂടുതല്‍ പേരും എന്ന് സര്‍വേ വ്യക്തമാക്കുന്നു. ആര്‍ഭാഢ ജീവിതത്തിനായി താല്‍ക്കാലികമായി ഈ തൊഴില്‍ സ്വീകരിക്കുന്നവരും ഉണ്ടെന്നു കണ്ടെത്തി. അതേ സമയം പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണത്തില്‍ മലപ്പുറമാണ് മുന്നില്‍.
Post Your Comments