Latest NewsKerala

ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം എത്തി. ആലുവ സബ് ജയിലിലാണ് അമ്മ എത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് എത്തിയത്. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് ഒരുനോക്ക് കാണാന്‍ അമ്മ എത്തിയത്.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ശരത്തും സബ് ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. ഇതിനു മുമ്പ് സഹോദരന്‍ അനൂപ് അല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചതായാണ് വിവരം.

എന്നാല്‍ ദിലീപിന്റെ ജയില്‍ വാസം നീളുന്ന സാഹചര്യത്തില്‍ അമ്മ മകനെ കാണാന്‍ എത്തുകയായിരുന്നു. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button