Latest NewsKerala

അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് എട്ടുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച്

തിരുവനന്തപുരം: മാതാപിതാക്കളില്‍ ചിലര്‍ കുട്ടികളോട് കാണിക്കുന്ന ക്രൂരത മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് എട്ടുവയസുകാരനെയാണ് ഉപദ്രവിച്ചത്. കുട്ടിയെ ചട്ടുകം വച്ച് പൊള്ളിക്കുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്തത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

കുട്ടി ചികിത്സയിലാണ്. പന്നിയോട് കല്ലാമം സ്വദേശിയാണ് മര്‍ദ്ദനത്തിനിരയായത്. നിസാര കാരണങ്ങള്‍ പറഞ്ഞാണ് ഇരുവരും കുട്ടിയെ അടിച്ചത്. കുഞ്ഞിന്റെ ചെവിയിലും അടിച്ചു. കുട്ടി നിലവിളിച്ചോടിയപ്പോള്‍ ചട്ടുകംകൊണ്ട് പൊള്ളിക്കുകയും ചെയ്തു. കുട്ടിയെ ചികിത്സ കഴിഞ്ഞ് അനാഥാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button