
തിരുവനന്തപുരം: ചില കാര്യങ്ങളില്‍ നാം മാറി ചിന്തിക്കണമെന്നും നിശാക്ലബുകൾ കേരളത്തിലും വരണമെന്നുമുള്ള അഭിപ്രായവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു വനിതാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകം മാറുന്നത് നാം അറിയണം.
മുടിയും കമ്മലും നോക്കുന്നതല്ല പോലീസിന്റെ ആക്ഷന്‍ ഹീറോയിസം. കേരളീയര്‍ക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങള്‍ വളരെ കുറവാണ്. ഇതു പരിഹരിക്കപ്പെടണം. കൃത്യമായ നിയന്ത്രണങ്ങളോടെയുള്ള നൈറ്റ് ക്ലബുകള്‍ വരുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നൈറ്റ് ക്ലബുകളില്‍ പോകുന്നതും ഡാന്‍സ് ചെയ്യുന്നതും അല്‍പ്പമൊന്നു മദ്യപിക്കുന്നതും തെറ്റല്ല. എന്നാല്‍, ഇതിന്റെ മറവിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് തടയപ്പെടേണ്ടതെന്നും ബെഹ്‌റ വ്യക്തമാക്കി.
Post Your Comments