ദുബായ്: ദുബായിയിൽ പീഡിപ്പിക്കപ്പെട്ട ഇന്ത്യൻ വീട്ടമ്മയെ ദുബായ് ഗവൺമെന്റ് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇന്ത്യൻ എമ്പസി അറിയിച്ചു. റിക്രൂട്ട്മെന്റ് ഏജന്റ് വഴിയാണ് ജോലിക്കായി അവർ അബുദാബിയിലെ അപ്പാർട്മെന്റിൽ എത്തിയത്. മാനസിക പീഡനം കൂടാതെ മറ്റുപലർക്കു മുൻപിലും തന്നെ ഒരു കാഴ്ചവസ്തുവായി ഉപയോഗപെടുത്തിയെന്നും അവർ പറയുന്നു.
രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയെ വീട്ടുതടങ്കലിൽ നിന്ന് രക്ഷിച്ചത്. യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജോലിക്കാരിൽ നിന്നുമാണ് പീഡനം ഏൽക്കേണ്ടിവന്നത്. ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും അവരുടെ ഏജന്റ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം നിഷേധിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാകും വരെ രാജ്യത്ത് തുടരണമെന്ന് ഇന്ത്യൻ എംബസി ഓഫീസർ അറിയിച്ചു.
ഇത്തരത്തിൽ വ്യാജമായ റിക്രൂട്ടിട്മെന്റുകൾ രാജ്യത്ത് നടക്കുന്നുണ്ട്. ശ്രദ്ധ കുറവ് മൂലം ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ റിക്രൂട്ട്മെന്റ് ഏജന്റിന് അംഗീകാരം ഉണ്ടോയെന്നും സുരക്ഷിതത്വം മുതലായ കാര്യങ്ങൾ പരിഗണിച്ച് മാത്രമേ വിദേശ രാജ്യങ്ങളിൽ പോകാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments