തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതകക്കേസുകളിലെ പ്രതികളില്‍ രണ്ടാം സ്ഥാനത്ത് ഇതരസംസ്ഥാനക്കാരെന്നു കണക്കുകൾ പുറത്തു വന്നു. ഒന്നാം സ്ഥാനത്ത് രാഷ്ട്രീയക്കാർ എത്തുമ്പോൾ വര്‍ഷംതോറും ശരാശരി പത്തു കൊലപാതകക്കേസുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആണ് പ്രതികൾ.പോലീസ് ക്രൈം റെക്കോഡ് ബ്യൂറോയുെട കണക്കാണിത്. നാടിനെ നടുക്കിയ ജിഷ, സൗമ്യ കൊലപാതകങ്ങളില്‍ പ്രതികള്‍ ഇതരസംസ്ഥാനക്കാരാണ്. ഇതരസംസ്ഥാനക്കാര്‍ പ്രതിയായ ഏഴു കൊലപാതകങ്ങള്‍ ഈ വര്ഷം ഇതുവരെ നടന്നു.
പത്തുലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ ഉള്ളത്.കേരളത്തില്‍ സ്വന്തം മുഖമില്ലെന്നും അംഗീകാരമില്ലെന്നും തോന്നലുണ്ടാകുന്നതോടെ ലഹരിയുടെ അടിമകളാകുന്ന ഇവർ മുൻപുണ്ടായിരുന്ന കുറ്റവാസന പുറത്തെടുക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുമെന്നാണ് മനഃശാസ്ത്രജ്ഞൻ ഡോ. സി.ജെ. ജോണ്‍ പറയുന്നത്. തുടര്‍ച്ചയായ പണിയും ഉറക്കക്കുറവും താമസസ്ഥലത്തെ അസൗകര്യങ്ങളും ഇതരസംസ്ഥനത്തൊഴിലാളികളെ മാനസിക സംഘര്‍ഷത്തിലെത്തിക്കുന്നതായി മുൻപ് പഠനം ഉണ്ടായിരുന്നു.
ചെറുമുറികളില്‍ പത്തും പതിനഞ്ചും പേര്‍ ചേര്‍ന്നാണ് ഇപ്പോള്‍ താമസം. മിക്കവര്‍ക്കും രാവും പകലുമില്ലാതെ പണിയുണ്ടാകും. ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി തുടങ്ങിയ ക്ഷേമനിധി പദ്ധതിയില്‍ അന്‍പതിനായിരം പേരില്‍ താഴെയാണ് പങ്കാളികളായത്. തൊഴിലുടമയുടെ അനുമതിയില്ലാത്തതാണ് മറ്റുള്ളവര്‍ക്ക് പ്രശ്നം.
Post Your Comments