ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവ് പി.വി സിന്ധു ഡപ്യൂട്ടി കളക്ടറായി ചുമതലയേറ്റെടുത്തു. പരിശീലനത്തിനായി സിന്ധുവിനെ കൃഷ്ണ ജില്ലയിൽ നിയമിച്ചു. ലാൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് കമ്മീഷണർ അനിൽ ചന്ദ്ര പുനീതിൽനിന്നാണ് ഉത്തരാദിത്വം ഏറ്റെടുത്തത്.
ഇന്നലെ വൈകുന്നേരം കൃഷ്ണ ജില്ലയിൽ എത്തി കളക്ടർ ബി. ലക്ഷ്മി കാന്തത്തെ സിന്ധു സന്ദർശിച്ച് ജോലിയിൽ പ്രവേശിച്ചുനിലവില് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഭരത് പെട്രോളിയത്തിലെ ഡെപ്യൂട്ടി മാനേജറാണ് സിന്ധു.ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് പി.വി സിന്ധു.
Post Your Comments