ന്യൂഡല്‍ഹി : ഹ്യുണ്ടായ് വെര്‍ണയുടെ നെക്സ്റ്റ് ജനറേഷന്‍ ഈ മാസാവസാനം ഡീലര്‍ഷിപ്പുകളിലെത്തുന്നതിനാല്‍ ഇപ്പോഴുള്ള വെര്‍ണ 50,000 രൂപ ഇളവില്‍ വാങ്ങാം. സ്റ്റോക്ക് വിറ്റഴിക്കുന്നതിന് വേണ്ടിയാണ് ഹ്യുണ്ടായ് ഡീലര്‍മാര്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഈ സെഡാന് എക്സ്ചേഞ്ച് ബോണസ് നല്‍കാനും ഡീലര്‍മാര്‍ തയ്യാറാണ്. നിലവിലെ ഹ്യുണ്ടായ് വെര്‍ണ ഫേസ്ലിഫ്റ്റഡ് 4എസ് എഡിഷനാണ് . വെര്‍ണ 4എസിന്റെ ഡിസൈനിലാണ് പിറന്നതെങ്കിലും പ്രീ-ഫേസ്ലിഫ്റ്റ് വേര്‍ഷന്‍ പോലെ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ നിലവിലെ വെര്‍ണയ്ക്ക് സാധിച്ചില്ല. പാട്ടുകള്‍ സ്റ്റോര്‍ ചെയ്യുന്നതിന് 1 ജിബി ഇന്‍-ബില്‍റ്റ് മെമ്മറി സഹിതം പുതിയൊരു ഓഡിയോ പ്ലെയര്‍ കാറില്‍ നല്‍കിയിരുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വെര്‍ണ എസ്, എസ്‌എക്സ് ഡീസല്‍ വേരിയന്റുകളുടെ സ്റ്റോക്കാണ് ഡീലര്‍മാരുടെ കൈവശം ഇപ്പോള്‍ അവശേഷിക്കുന്നത്.
നിലവിലെ വെര്‍ണയുടെ ഡെല്‍ഹി എക്സ്-ഷോറൂം വില തുടങ്ങുന്നത് 7.88 ലക്ഷം രൂപയിലാണ്. ഡീസല്‍ വേരിയന്റുകളുടെ വില 10.30 ലക്ഷം രൂപയില്‍ തുടങ്ങുന്നു. 2017 ഹ്യുണ്ടായ് വെര്‍ണ വിപണിയില്‍ അവതരിക്കുന്നത് നിരവധി മാറ്റങ്ങളോടെയാണ്. 25,000 രൂപ ടോക്കണ്‍ തുക നല്‍കി അഞ്ചാം തലമുറ ഹ്യുണ്ടായ് വെര്‍ണയുടെ പ്രീ-ബുക്കിംഗ് ഇപ്പോള്‍ തന്നെ നടത്താം. 2017 ഹ്യുണ്ടായ് വെര്‍ണയുടെ വില 8 ലക്ഷം രൂപയില്‍ തുടങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് പുതിയ മോഡല്‍ വിപണിയിലെത്തുക. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, പ്രോജക്റ്റര്‍ ഫോഗ് ലാംപുകള്‍, 7 ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ 2017 ഹ്യുണ്ടായ് വെര്‍ണയുടെ മറ്റ് സവിശേഷതകളാണ്. പുതിയ ഹ്യുണ്ടായ് വെര്‍ണ ഓഗസ്റ്റ് 22 ന് പുറത്തിറങ്ങുമെന്ന രീതിയിലാണ് സൂചനകള്‍ വരുന്നത്.
Post Your Comments