Latest NewsNewsIndia

തമിഴ്നാട്ടില്‍ മറ്റൊരു രാഷ്ട്രീയ അട്ടിമറി; ശശികലയും ദിനകരനും പുറത്തേക്ക്

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ (അമ്മ) വിഭാഗവും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന മറുവിഭാഗവും തമ്മിലുള്ള ലയനം അടുത്ത ആഴ്ച നടക്കുമെന്ന് സൂചന. ശശികലയേയും ദിനകരനേയും പുറത്താക്കുകയാണ് ഒപിഎസ് വിഭാഗം ലയനത്തിനായി മുന്നില്‍ വെച്ച പ്രധാന വ്യവസ്ഥ. ഇത് എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം അംഗീകരിക്കുകയും ചെയ്‌തു.

ലയന ചര്‍ച്ചകളുടെ അവസാന തീരുമനങ്ങള്‍ക്കായി പാര്‍ട്ടി ആസ്ഥാനത്ത് പളനിസ്വാമിയും പനീര്‍ശെല്‍വും കൂടിക്കാഴ്ച നടത്തുകയുണ്ടായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ നിയമനം താത്ക്കാലികമാണെന്ന് യോഗത്തില്‍ പ്രമേയം പാസാക്കുകയും ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button