ചെന്നൈ: ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, ഓരോ കുടുംബത്തിനും സൗജന്യ വാഷിന്‍മെഷിന്‍ ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ പ്രകടന പത്രിക. ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം എന്നിവരാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
Read Also : മമതാ ബാനർജിയുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഇതുകൂടാതെ, കോളജ് വിദ്യാര്‍ഥികള്‍ക്ക് 2ജി ഡാറ്റ സൗജന്യം, വിദ്യാഭ്യാസ വായ്പ എഴുതി തള്ളും, സൗജന്യ കേബിള്‍ ടി.വി കണക്ഷന്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷക്കാലത്തെ പ്രസവാവധി, വീട്ടമ്മമാര്‍ക്ക് മാസം തോറും 1,500 രൂപ, ടൗണ്‍ബസുകളില്‍ വനിതകള്‍ക്ക് 50 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ്, റേഷന്‍കാര്‍ഡുടമകള്‍ക്ക് സൗജന്യ സോളാര്‍ അടുപ്പ്, തൊഴിലുറപ്പ് പദ്ധതി 150 ദിവസം, ഓട്ടോറിക്ഷ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി തുടങ്ങി ഒട്ടനവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments