KeralaLatest NewsNewsIndia

തീർച്ചയായും മടങ്ങിവരും, എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങൾ ശരിയാക്കാം; പ്രഖ്യാപനവുമായി ശശികല

എ.ഐ.എ.ഡി.എം.കെയ്ക്ക് ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ നേതൃമാറ്റം വേണമെന്ന വാദം ശക്തമായി ഉയര്‍ന്നിരുന്നു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി ശശികല. കോവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും എ.ഐ.എ.ഡി.എം.കെ യെ ശക്തിപ്പെടുത്തുമെന്നും ശശികല പറഞ്ഞു. പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈനിൽ നടത്തിയ സംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടിയിൽ ഇ.പളനി സ്വാമി -ഒ.പനീർ സെൽവം ഗ്രൂപ്പ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിർണായക പ്രഖ്യാപനം. ‘വിഷമിക്കേണ്ട, ഞാൻ തീർച്ചയായും മടങ്ങിവരും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങൾ ശരിയാക്കാം. ധൈര്യമായിരിക്കൂ’ ശശികല ഫോൺ കോളിൽ വ്യക്തമാക്കി.

പ്രചരിക്കുന്ന ഫോൺ കോൾ വാസ്തവമാണെന്ന് ടി.ടി.വി. ദിനകരന്റെ പഴ്‌സനൽ അസിസ്റ്റന്റ് ജനാർദനൻ സ്ഥിരീകരിച്ചതായാണ് ലഭ്യമായ വിവരം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയ്ക്ക് ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ നേതൃമാറ്റം വേണമെന്ന വാദം ശക്തമായി ഉയര്‍ന്നിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ശശികലയുടെ തിരിച്ചു വരവിനുള്ള നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button