കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ബ്ലൂവെയില്‍ ഗെയിമിനെ ട്രോളി തകര്‍ത്ത് മലയാളി ട്രോളര്‍മാര്‍. ലോകത്ത് പലയിടങ്ങളിലായി ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഗെയിം മലയാളികള്‍ക്ക് മുന്നില്‍ വെറും പുഴുവാണെന്ന രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലും നിരവധി ആളുകള്‍ ബ്ലുവെയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിഷയത്തെ ട്രോളര്‍മാര്‍ ഏറ്റെടുത്തത്.
മരണത്തോട് ചേര്‍ത്തുവെയ്ക്കാവുന്ന ഈ പ്രശ്നത്തെ ആക്ഷേപ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്യുകയാണ് ട്രോളര്‍മാര്‍.
മുംബൈയില്‍ ഒരു പതിന്നാലുകാരന്‍ കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍നിന്ന് ചാടി ആത്മഹത്യചെയ്തത് ഈ ഗെയിം കളിച്ചതിന്റെ ഫലമാണെന്ന സംശയം ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ ബ്ലൂവവെയില്‍ ഗെയിം ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് രാജ്യത്തും ഒരുപാട് ആളുകള്‍ ഈ ഗെയിമിന് അടിമയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇതില്‍ വലിയൊരു വിഭാഗവും കുട്ടികളാണ്. ഇവരെ പതുക്കെപ്പതുക്കെ ആത്മഹത്യയിലേക്ക് നയിക്കുക എന്നതാണ് ഈ ഗെയിമിന്റെ പ്രധാന ലക്ഷ്യം. ആപ്പ്സ്റ്റോറുകള്‍ വഴി ലഭ്യമല്ലാത്ത ഈ ആളെകൊല്ലി ഗെയിം ഓണ്‍ലൈന്‍ ലിങ്കുകള്‍ വഴിയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.
ഇത് കളിക്കുകയെന്നാല്‍ അദൃശ്യനായ അഡ്മിനിസ്ട്രേറ്റര്‍ തരുന്ന ജോലികള്‍ ക്രമത്തില്‍ ചെയ്ത് തീര്‍ക്കുക എന്നതാണ്. പറയുന്ന ഓരോ ജോലിയും ചെയ്തുതീര്‍ത്ത് ഫോട്ടോയും വീഡിയോയും എടുത്ത് അഡ്മിനിസ്ട്രേറ്റര്‍ക്ക് ആദ്യം എത്തിച്ചുകൊടുക്കണം.
നല്ല രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനവും ലഭിക്കും. മനസ്സിനെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ നല്ല വാക്കുകള്‍ ഉപയോഗിച്ചായിരിക്കും പ്രോത്സാഹനം എന്നതിനാല്‍ മിക്ക കുട്ടികളും അടുത്ത ജോലിയും വേഗം തന്നെ ചെയ്ത് തീര്‍ക്കും. അന്‍പത് ഘട്ടങ്ങളുള്ള ഗെയിമില്‍ കൂടുതലായും അപകടകരമായ ടാസ്കുകളാണ് അഡ്മിനിസ്ട്രേറ്റര്‍ നല്‍കുക. ഇത് പലപ്പോഴും കളിക്കുന്നവരുടെ മരണത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.
Post Your Comments