കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ചികില്‍സാ ഫീസ് വര്‍ധനപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത് രംഗത്ത്. ഒക്ടോബര്‍ ഒന്നു മുതല്‍ ചികിത്സാ ഫീസ് വര്‍ധനവു നടപ്പാക്കാനാണ് നിലവിലെ തീരുമാനം. ഇതോടെ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള ആരോഗ്യമേഖലയില്‍നിന്നുള്ള വരുമാനത്തില്‍ 131% വര്‍ധനവുണ്ടാകും. ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഔട്ട് പേഷ്യന്റ് വിഭാഗം, പരിശോധനകള്‍, മരുന്ന് ഇവയുടെ എല്ലാം ചെലവ് വര്‍ധിക്കും. അഞ്ചിരട്ടിവരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ ഈ വര്‍ഷത്തെ ബജറ്റില്‍ ആറുമാസത്തെ വരുമാനമാണ് അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിദേശികള്‍ക്ക് വന്‍ തോതില്‍ ചികിത്സ ചെലവ് വര്‍ധിക്കും. ഇതു കുറഞ്ഞവരുമാനക്കാരെ പ്രതിസന്ധിയിലാക്കും. ചികില്‍സാ ഫീസ് വര്‍ധിക്കുന്നതോടെ ഐസിയുവില്‍ പ്രവേശിപ്പിക്കുന്ന രോഗി ദിവസവാടക കൊടുക്കേണ്ടി വരും.
Post Your Comments