Latest NewsNewsInternationalGulf

മൊസൂള്‍ നഗരം പുനര്‍നിര്‍മിക്കാന്‍ കുവൈത്തും

ബഗ്ദാദ് : ഐഎസ് നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ നഗരം പഴയ പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മൂന്നുവര്‍ഷത്തെ ഐഎസ് നിയന്ത്രണത്തിലായിരുന്ന നഗരം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായ സ്ഥിതിയിലാണ്. നഗരത്തെ ദുരന്തഭൂമിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രചാരണം ഇതിനകം ആരംഭിച്ചു. ഇതിനായി ഭീമഹര്‍ജി തയാറാക്കാന്‍ ഇറാഖ് പാര്‍ലമെന്റില്‍ മൊസൂളിനെ പ്രതിനിധീകരിക്കുന്ന താലിബ് അല്‍ മിയമാരിയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ഒന്‍പതു മാസത്തെ തീവ്ര പോരാട്ടത്തിനൊടുവിലാണ് ഐഎസ് നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ നഗരം തിരിച്ചുപിടിച്ചത്. ഇറാഖിലെ വന്‍ നഗരങ്ങളിലൊന്നായിരുന്ന മൊസൂളിനെ അപ്പോഴും നാശകൂമ്പാരമായി മാറിയിരുന്നു. ബാങ്കുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, സൈനിക ആസ്ഥാനം, വീടുകള്‍ തുടങ്ങി എല്ലാം തകര്‍ന്നു തരിപ്പണമായി. റോഡുകളും വൈദ്യുതി-ജലവിതരണവും 90 ശതമാനത്തിലേറെയും ഇല്ലാതായി.

ഇനി ഇറാഖി സര്‍ക്കാരിന്റെ പുതുലക്ഷ്യം നഗരത്തിന്റെ പുനരുദ്ധാരണമാണ്. അതിനു വേണ്ടി 10,000 കോടി ഡോളര്‍ ചെലവില്‍ 10 വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാവുന്ന പദ്ധതിയുടെ രൂപരേഖ തയാറായി. ഇറാഖ് ആസൂത്രണ മന്ത്രാലയം വക്താവ് അബ്ദുസഹ്റാ അല്‍ ഹിന്ദവി അറിയിച്ചതാണ് ഇക്കാര്യം. മൊസൂള്‍ പുനര്‍നിര്‍മാണത്തിനു സഹായിക്കാനായി വിവിധ രാജ്യങ്ങളുടെ യോഗം വിളിക്കും. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനാണ് ഇതിനു നേതൃത്വം നല്‍കുക. കുവൈത്തില്‍ നടക്കുന്ന യോഗത്തില്‍ വിവിധ രാജ്യങ്ങളുടെ സംയുക്ത പങ്കാളിത്തതോടെ മൊസൂള്‍ നഗരം പുനര്‍നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് കുവൈത്ത് പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button